2011, ഡിസംബർ 1, വ്യാഴാഴ്‌ച

മുല്ലപ്പെരിയാർ അണക്കെട്ട്‌-- അധവാ. ഒരു ജലബോംബ്‌ ..!!









ഈ നാളുകളില്‍ ഒരു നോട്ട്‌ എഴുതാന്‍ തോന്നിയാല്‍ അത്‌ വേറെ ഏത് വിഷയമായാലും
പ്രിയ സുഹൃത്തുക്കള്‍ മുഖം തിരിക്കും...പക്ഷേ ഇന്നത്തെ നമ്മുടെ കേരളത്തിന്റെ
വരാന്‍ പോകുന്ന ഒരു വന്‍ ദൂരന്തം മുന്നില്‍ കണ്ട് കൊണ്ട് പേടിച്ച് കഴിയുന്ന നമുക്ക്‌
മുല്ലപ്പെരിയാർ അണക്കെട്ട്‌..അതിനെ കുറിച്ചല്ലാതെ എന്തെഴുതാന്‍..?അതിനാല്‍ പാവം പ്രവാസി ആ വിഷയം തന്നെ എടുക്കുന്നു..

കേരളത്തിലെ ഇടുക്കി ജില്ലയിൽ,പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് മുല്ലപ്പെരിയാർ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിലെ തമിഴ്നാട് അതൃത്തിയിലെ ശിവഗിരി മലകളിൽനിന്നു ഉത്ഭവിക്കുന്ന വിവിധ പോഷക നദികൾ ചേർന്നുണ്ടാകുന്ന മുല്ലയാർ, പെരിയാർ നദി ആയീ അറിയപ്പെടുന്നു. മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു.ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്.നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു.സുർഖി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ്.കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് കേരളത്തിലെപശ്ചിമഘട്ടപ്രദേശത്തുനിന്നും മഴനിഴൽ പ്രദേശങ്ങളായ, മധുര, തേനി തുടങ്ങിയ തമിഴ്‌ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ് ഈ അണക്കെട്ട്. 1895-ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് 999 വർഷത്തേയ്ക്ക് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണ്.മുല്ലയാർ എന്ന പെരിയാർനദിയാണ് ഈ അണക്കെട്ടിനാൽ തടഞ്ഞു നിർത്തിയിട്ടുള്ളത്. ഈ രണ്ടു പേരിൽനിന്നുമാണ് അണക്കെട്ടിന്റെ പേരിന്റെ ഉത്ഭവം..!!
ഇതല്ലല്ലോ ഇപ്പോഴത്തെ വിഷയം.. അത് കേരളവും തമിഴ് നാടും എന്ന രണ്ടു 
സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിവാദം ആണല്ലോ..ഈ വിവാദങ്ങള്‍ക്കിടയില്‍ പെട്ടുഴലുന്ന
കുറേ പാവം ജനങ്ങളുടെ ജീവന്റേയും ജീവിതത്തിന്റെയും കൂടി പ്രശ്നമാണല്ലോ...?

തമിഴ്‌നാട് ഭരണകൂടം അണക്കെട്ടിൽ സംഭരിക്കാവുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഇത്രയും പഴയ ഒരു അണക്കെട്ടിന്റെ താഴെയുള്ള പ്രദേശത്ത് ജീവിച്ചിരിക്കുന്നുവർക്ക് അത് ഭീഷണിയാകുമെന്നാണ് കേരളത്തിന്റെ വാദം. നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം തമിഴ്‌നാടിനായിരുന്നു വിജയം. ഇന്ത്യൻ പരമോന്നതകോടതി 2006-ൽ നൽകിയ വിധിപ്രകാരം തമിഴ്‌നാടിന് കേരളം കൂടുതൽ ജലം സംഭരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ടതാണ്. എന്നാൽ കേരളം ഇതിനെതിരേ നിയമസഭയിൽ പാസ്സാക്കിയ ബിൽ കോടതി ഭരണഘടനാ വിരുദ്ധമെന്നു കാട്ടി തടയുകയും ചെയ്തു. ഇന്ത്യ സ്വതന്ത്രയായതിനുശേഷവും അതിനുമുമ്പുള്ള കരാർ ഉപയോഗിച്ച് തമിഴ്‌നാട് ഇവിടുത്തെ ജലം കേരളവുമായുള്ള ഒരു സമവായത്തിനു പുറത്ത് ഉപയോഗിച്ചുകൊണ്ടിരുന്നു. പിന്നീട് തമിഴ്‌നാട് ഈ ജലത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാനും തുടങ്ങി.1976-ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1886-ലെ കരാറിനെ യാതൊരു ഉപാധികളും കൂടാതെ പുതുക്കി.1979-ൽ പ്രദേശത്തു നടന്ന ചെറിയഭൂമികുലുക്കങ്ങൾ ഇവിടുത്തെ ജനങ്ങളെ പരിഭ്രാന്തിയിലാക്കി.ആവശ്യമാണ്]തുടർന്ന് കേന്ദ്ര ഭൌമശാസ്ത്രപഠന കേന്ദ്രം നടത്തിയ പഠനം അണക്കെട്ടിന് റിക്ടർ മാനകത്തിൽ ആറുവരുന്ന ഭൂകമ്പത്തെ താങ്ങാൻ കെൽപില്ലെന്നു റിപ്പോർട്ടു നൽകി. തുടർന്ന് അക്കാലത്തെ ജലനിരപ്പായ 142.2 അടി എന്ന ജലനിരപ്പിൽ നിന്നും തമിഴ്‌നാട് ജലനിരപ്പ് 136 അടിയായി കുറച്ചു. ജനങ്ങളിലുണ്ടായ പരിഭ്രാന്തി കേരളത്തിനെ 1976-ൽ ഉണ്ടാക്കിയ കരാറിൽ നിന്നും പിന്നോട്ടുപോകുവാൻ കേരളത്തെ പ്രേരിപ്പിച്ചു. ഇതു തമിഴ്‌നാട് തുടർച്ചയായി ചോദ്യം ചെയ്യുകയും, കൂടുതൽ ജലം ആവശ്യപ്പെടുകയും കൂടുതൽ പ്രദേശങ്ങൾ മുല്ലപ്പെരിയാർ ജലമുപയോഗിച്ച് ജലസേചനം നടത്തുകയും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് കേരളം ജനങ്ങളുടെ സുരക്ഷയ്ക്കു പുറമേ പെരിയാർ വന്യജീവിസങ്കേതത്തിലുണ്ടാകുന്ന ജൈവജാലനഷ്ടമെന്ന പരിസ്ഥിതിപ്രശ്നം കൂടി മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഉൾപ്പെടുത്തി.
കേരളം ജലം നൽകാൻ വിസമ്മതം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അവർ ജനങ്ങളുടെ ജീവനുള്ള ഭീഷണിമാത്രമാണ് എതിർപ്പിനുള്ള കാരണമായി കാട്ടുന്നത്. ഒരു സാധാരണ അണക്കെട്ടിന്റെ ആയുസ്സ് 50 മുതൽ 60 വർഷം വരെയാണെന്നും നൂറുവയസ്സുകഴിഞ്ഞതും പഴയസാങ്കേതികവിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുപണിയെണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യാൻ സംസ്ഥാനത്ത്‌ സെൽ രൂപവത്‌കരിച്ചു. ഇതുവരെ അന്തസ്സംസ്ഥാന നദീജലത്തർക്കങ്ങളും ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള സംവിധാനത്തിൻകീഴിലായിരുന്നു മുല്ലപ്പെരിയാർ വിഷയവും. അണക്കെട്ടിന്റെ ചരിത്രരേഖകൾ, നിയമനടപടികളുടെ വിശദാംശങ്ങൾ തുടങ്ങി എല്ലാക്കാര്യങ്ങളും ഒരു സംവിധാനത്തിൻകീഴിൽ കൊണ്ടുവരികയും പരിശോധിക്കുകയുമാണ്‌ സെല്ലിന്റെ പ്രധാനദൗത്യം. അണക്കെട്ടു സംബന്ധിച്ച്‌ 1860 മുതലുള്ള രേഖകൾ തമിഴ്‌നാട്‌ ഒരൊറ്റ സംവിധാനത്തിൻകീഴിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. കേരളത്തിലുള്ള രേഖകളാകട്ടെ ജലവിഭവവകുപ്പിലും വൈദ്യുതിവകുപ്പിലും ആർക്കൈവ്‌സിലും മറ്റു പലയിടങ്ങളിലുമൊക്കെയാണ്‌. അത്‌ കേരളത്തിന്റെ കേസ്‌ നടത്തിപ്പിനെ പലവട്ടം ബാധിക്കുകയുണ്ടായി. കേസിന്റെ നടത്തിപ്പിന്‌ ആവശ്യമായ സഹായങ്ങളെല്ലാം നൽകുകയെന്നത്‌ പുതിയ സെല്ലിന്റെ ദൗത്യത്തിൽപ്പെടും.

ഇനി ഡാമിന്റെ ഇന്നത്തെ അവസ്ഥ  എന്തെന്നാണ് ഇപ്പോഴത്തെ  വിഷയം..
15 ലക്ഷം ഘനയടി ജലമാണ് ഡാമിൻറെ സംഭരണശേഷി. എന്നാൽ കോടതി നിർദേശപ്രകാരമുള്ള അനുവദനീയമായ പരമാവധി സംഭരണ ശേഷി 136 അടിയാണ്. ഇത് 11 ദശലക്ഷം ക്യുബിക് അടിക്ക് തുല്യമാണ്. എന്നാൽ കനത്ത മഴയെത്തുടർന്ന് 2011 നവംബർ 28 ന് രാവിലെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136.4 അടിയായി ഉയരുകയുണ്ടായി[6]. മഴ കുറഞ്ഞതിനെത്തുടർന്ന് 136.3 അടിയായി കുറഞ്ഞെങ്കിലും 11.2 ദശലക്ഷം ഘനയടി വെള്ളമാണ് ഡാമിലുള്ലത്. ഇതിനെത്തുടർന്ന് കൂടുതലുള്ള വെള്ളം സ്പിൽവേയിലൂടെ ഇടുക്കി ഡാമിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. സെക്കൻറിൽ 107 ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് ഇപ്രകാരം ഒഴുകുന്നത്. 24 മണിക്കൂർകൊണ്ടാണ് ഇത് ഇടുക്കി ഡാമിലേക്കെത്തുക.എന്നാൽ ഭൂകമ്പത്തേത്തുടർന്നോ മറ്റോ ഡാം തകർന്നാൽ മൂന്ന് മുതൽ നാലു മണിക്കൂർ കൊണ്ട് വെള്ളം ഇടുക്കി ഡാമിലെത്തും. ഇടുക്കി ഡാമിൻറെ പരമാവധി സംഭരണ ശേഷി 70 ദശലക്ഷം ഘനയടിയാണ്. 2011 നവംബർ 28 ലെ കണക്ക് പ്രകാരം നവംബർ 28 ന് ഡാമിലെ ജലനിരപ്പ് 2384.7 അടിയാണ്. ഡാമിൻറെ സംഭരണശേഷിയുടെ 79.06 ശതമാനമായ 60 ദശലക്ഷം ഘനയടി വെള്ളമാണ് നവംബർ 28 ലുള്ളത് . അതായത് മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഒഴുകിയെത്താവുന്ന 11.2 ദശലക്ഷം ഘനയടി ജലത്തിൽ 10 ദശലക്ഷം ഘനയടി ജലത്തെയും ഉൾക്കൊള്ളാൻ ഇടുക്കി ഡാമിന് കഴിയും. ഡാം തകർന്നതിന് ശേഷം വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്താനെടുക്കുന്ന 3 - 4 മണിക്കുറിനുള്ളിൽ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിൻറെ ഷട്ടറുകൾ നിയന്ത്രിതമായി തുറന്നുകൊണ്ട് ഇടുക്കി ഡാമിൻറെ ജലനിരപ്പ് നിയന്ത്രമവിധേയമാക്കാൻ കഴിയും. ചെറുതോണി ഡാമിന് മുകൾഭാഗത്ത് അഞ്ച് പ്രധാന ഷട്ടറുകളും താഴെ രണ്ട് ചെറിയ ഷട്ടറുകളുമാണുള്ളത് . ഓരോ പ്രധാന ഷട്ടറുകളിലൂടെയും മിനുട്ടിൽ 25,760 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനാവും. ഏഴ് ഷട്ടറുകളും ഏത് ഘട്ടത്തിലും തുറന്നുവിടാൻ സജ്ജമാണെന്ന് കെ.എസ്.ഇ.ബി. അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടോപ്പം താഴെ ഭാഗത്തുള്ള ജനങ്ങൾക്ക് അപകടഭീഷണി നൽകുകയും ചെയ്താൽ ഗുരുതരമായ ഭവിഷ്യത്തുകളെ ഒഴിവാക്കാൻ കഴിയും.

പക്ഷേ..ഒരു രീതിയിലും മാനുഷിക മൂല്യം കണക്കിലേടുക്കാത്ത തമിഴ്നാട് സര്‍ക്കാരും
 ജനങ്ങളും ഇതൊന്നും മനസ്സിലാക്കുന്നില്ലാ ഇനിയും..അവരുടെ ഭാഷയില്‍..മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാലും ഇടുക്കി തകരില്ലെന്നും എല്ലാം അവിടെ ചെന്ന് അടിഞ്ഞു നിന്നോളും എന്നാണ് തമിഴരുടെ വാദം, നല്ല വാദം തന്നെ . എന്നു വെച്ചാല്‍ ഇവയ്ക്കിടയില്‍ താമസിക്കുന്ന പതിനായിരക്കണക്കിനു മനുഷ്യര്‍ ചത്തു പൊന്തിക്കോട്ടേന്ന് ..എന്താ മാനുഷികം കൊഞ്ചുന്നു..നമ്മുടെ തമിഴ് സഹോദരന്മാര്‍..?അവര്‍ക്ക് മാനുഷികമായ നല്ല ബുദ്ധി തോന്നിക്കട്ടെ എന്നു പ്രാര്‍ഥിക്കാന്‍ മാത്രമേ നിങ്ങളോടൊപ്പം ഈ പാവം പ്രവാസിക്കും കഴിയുകയുള്ളൂ.അവരറിയുന്നില്ല....ഒരു വശത്ത്‌ അവരുടെ കൃഷിയും മറ്റും സംരക്ഷിക്കുന്ന വെറും ഒരു ജല സ്രോതസ്സാല്ല ഇത്  മറിച്ച് ഒത്തിരി പാവം ജനങ്ങള്‍ കൂട്ടത്തോടെ
സ്വത്തും ജീവനും നഷ്ടപ്പെടുവാന്‍ ഉതകുന്ന..ഏതു നിമിഷവും പൊട്ടാവുന്ന
 ഒരു ജലബോംബ്‌ ആണെന്ന്..!! ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാന്‍
   ദൈവത്തിനെങ്കിലും കഴിയട്ടെ എന്നു നമുക്ക് കൂട്ടായ് പ്രാര്‍ഥിക്കാം ..!!1